അമ്മയുടെ കല്യാണം നടത്തി കൊടുത്തു.. ഉപ്പും മുളകും പൊന്നനുവും കുഞ്ഞനും.. സോഷ്യൽ ഇടങ്ങളിൽ വൈറൽ ആയി കല്യാണ ഫോട്ടോസ് ..

in post

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു ഫാമിലി വ്ലോഗ്ഗ് ആണ് ഉപ്പും മുളകും ലൈറ്റ്. അച്ഛനും അമ്മയും നാല് മക്കളും അടങ്ങുന്ന കുടുംബം ആണ് ഉപ്പും മുളകും ലൈറ്റ്. ഇന്ന് സമൂഹത്തിലേറെയും അണുകുടുംബങ്ങളാണ് ഉള്ളത്.

അച്ഛനും അമ്മയും ഒന്നോ രണ്ടോ കുട്ടികളും ആയിരിക്കും എല്ലാ കുടുംബത്തിലും ഉണ്ടാകുക. അത് കൊണ്ട് തന്നെ അംഗങ്ങൾ കൂടുതലുള്ള കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ എല്ലാവർക്കും കൗതുകം കൂടുതലാണ്. അത് തന്നെ ആണ് ഉപ്പും മുളകും ലൈറ്റിന്റെ ഹൈലൈറ്റ്.

മൂന്ന് പെൺകുട്ടികളും ഒരാൺകുട്ടിയും അടങ്ങുന്നതാണു ഇവരുടെ കുടുംബം. ഇളയ രണ്ട് കുട്ടികൾ ചെറിയ കുഞ്ഞുങ്ങൾ ആണ് മൂത്ത രണ്ട് കുട്ടികളും അവരുമായി ഏറെ പ്രായ വ്യത്യാസവും ഉണ്ട്. ഇവർ തമ്മിലുള്ള കോമ്പോയും ആളുകൾ ഏറെ ആസ്വദിക്കുന്നു.

ഈയടുത്താണ് മൂത്ത മകൾ പൊന്നുവിന് കുഞ്ഞു ജനിച്ച വിശേഷം ഇവർ ആരാധകാരുമായി പങ്ക് വെച്ചത്. എന്നാൽ ഈ സന്തോഷത്തിനു പുറമെ മറ്റൊരു ദുഃഖ വാർത്തയും ഇവർ പങ്ക് വെച്ചിരുന്നു അത് അമ്മയുടെ അസുഖ വിവരം ആയിരുന്നു.

സന്തോഷവും സങ്കടവും എല്ലാം ഇടവിട്ട് വരുന്ന ഒരു സാധാരക്കാരന്റെ ജീവിതത്തിന്റെ നേർക്കാഴ്ച കൂടിയാണ് ഈ കുടുംബത്ജിന്റെ വ്ലോഗ്ഗുകൾ എല്ലാം. ഇപോഴിതാ ദുഖങ്ങൾക്കിടയിൽ തങ്ങൾ കണ്ടെത്തുന്ന ചില സന്തോഷ നിമിഷങ്ങൾ പങ്ക് വെയ്ക്കുകയാണ് ഇവർ.

അത് മറ്റൊന്നുമല്ല ഒരു വിവാഹം ആണ്. വിവാഹം അച്ഛന്റെയും അമ്മയുടെയും തന്നെയാണ്. ന്യൂ ജനറേഷൻ വിവാഹങ്ങൾ ഒക്കെ കാണുമ്പോൾ ഉള്ള ആഗ്രഹം കൊണ്ടാണ് അച്ഛനും അമ്മയും ഒന്ന് കൂടി തങ്ങളുടെ വിവാഹം നടത്തണം എന്ന് ആഗ്രഹിച്ചത്.

ALSO READ കൊല്ലം സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലം നൽകിയ ബിഷപ്പിന് സൈബർ ആക്രമണം, തന്നെയും കുടുംബത്തെയും കരിവാരിതേയ്ക്കാനും സമൂഹത്തിന് മുന്നിൽ മോശക്കാരാക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിഷപ്പ്

Leave a Reply

Your email address will not be published.

*