2023ൽ ഏറ്റവും കൂടുതൽ കളക്ഷനുമായി തിയറ്ററുകളിൽ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ബോളിവുഡ് ചിത്രമാണ് അനിമൽ. തുടർച്ചയായ പരാജയങ്ങളിൽ മടുത്ത ബോളിവുഡ് സിനിമയിൽ ആശ്വാസമായി അനിമൽ എന്ന ചിത്രം പാൻ-ഇന്ത്യൻ ഹിറ്റായി.
ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ എന്നിവർക്ക് ശേഷം ഒരുപക്ഷെ ഒരു പുതിയ സൂപ്പർ സ്റ്റാർ പിറവിയെടുക്കുമെന്ന് അനിമൽ എന്ന ചിത്രത്തിലൂടെ രൺബീർ കപൂർ ഇന്ത്യൻ സിനിമാ പ്രേമികൾക്ക് വാഗ്ദാനം ചെയ്തതുപോലെയായിരുന്നു പ്രകടനം. ഇതുവരെ കണ്ട കഥാപാത്രത്തിന്റെ അഭിനയത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു അനിമൽ എന്ന ചിത്രത്തിലെ രൺബീർ കപൂറിന്റെ അഭിനയം.
ഈ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മികച്ച അഭിനയ പാടവം പുറത്തെടുത്തു. രൺബീർ കപൂറിനൊപ്പം ബോബി, രശ്മിക മന്ദാന തുടങ്ങിയവരുടെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. സോഹ വഹാബ് റിയാസ് എന്ന കഥാപാത്രത്തിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് തൃപ്തി ദിമാരി. താരം മികച്ച അഭിനയ മുഹൂർത്തം കാണിച്ചു.
ആനിമൽ എന്ന ചിത്രത്തിന് ശേഷം ഇന്ത്യയൊട്ടാകെ താരത്തിന്റെ ജനപ്രീതി ഉയർന്നു. ഇപ്പോൾ ഇന്ത്യൻ തലത്തിൽ വലിയ താരമായി മാറിയിരിക്കുകയാണ് താരം. താരത്തിന്റെ അനുയായികൾ കുത്തനെ വർധിച്ചു. ചുരുങ്ങിയ സമയം കൊണ്ട് ദശലക്ഷക്കണക്കിന് സോഷ്യൽ മീഡിയ ഫോളോവേഴ്‌സിനെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു.
ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. പതിവുപോലെ ഹോട്ട് ആന്റ് ബോൾഡ് ഫോട്ടോയിൽ അവൾ വീണ്ടും പ്രത്യക്ഷപ്പെട്ടു. ആനിമൽ എന്ന സിനിമയിലെ നടനെ കാണാൻ ആരാധകർക്ക് ഇത് അത്ര പുതുമയുള്ള കാര്യമല്ലെന്ന് സാരം.
Leave a Reply