അതൊക്കെ നല്ല സമയങ്ങളായിരുന്നു, പക്ഷേ ഇനി അതിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നില്ല, മീരാ ജാസ്മിൻ പറയുന്നു

in post

മലയാളത്തിലെ ജനപ്രിയ നടൻ ദിലീപിനെ നായകനാക്കി ക്ലാസിക് സംവിധായകൻ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടിയായി മാറിയ താരമാണ് മീരാ ജാസ്മിൻ.

നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലെ നായികയായിരുന്ന മീരാ ജാസ്മിൻ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയ മീരാ ജാസ്മിൻ പഴയതിലും സുന്ദരിയായി തിരിച്ചുവരവ് നടത്തി.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തിയത്. ജയറാം ആണ് ഈ ചിത്രത്തിലെ നായകൻ. മീര ജാസ്മിനും രണ്ടാം വരവിൽ സോഷ്യൽ മീഡിയയിൽ സജീവമായി. ഇപ്പോഴിതാ തന്റെ പുതിയ വിശേഷങ്ങൾ

ആരാധകരുമായി പങ്കുവെക്കുകയാണ് താരം. ഇപ്പോൾ തിരിച്ചെത്തിയതിൽ വളരെ സന്തോഷമുണ്ട്. തന്റെ സ്‌കൂൾ കാലത്തെക്കുറിച്ച് താൻ പലപ്പോഴും ഓർമ്മിക്കാറുണ്ടെന്നും അതൊക്കെ നല്ല സമയങ്ങളാണെന്നും അന്നുണ്ടായിരുന്ന സുഹൃത്തുക്കൾ

ഇപ്പോഴും തനിക്കുണ്ടെന്നും മീര പറയുന്നു. ആ സമയം ഇഷ്ടമാണെങ്കിലും അവിടേക്ക് പോകാൻ മനസ്സില്ല. തനിക്ക് ഇനി പഠിക്കാൻ കഴിയില്ലെന്നും ഇപ്പോൾ വളരെ പോസിറ്റീവും സന്തോഷവതിയുമാണെന്നും പുതിയ സിനിമയുടെ തിരക്കിലാണെന്നും മീര പറയുന്നു.

ALSO READ ഇന്ത്യ ലോകകപ്പ് നേടിയാൽ ബീച്ചിലൂടെ നഗ്നയായി ഓടും; നടി രേഖ ഭോജ്.. ഫൈനൽ കാണുന്നതിലും ആളുകൾ ബീച്ചിൽ കാണും എന്ന് ആർധകർ,, കട്ട സപ്പോർട്ടുമായി ആളുകൾ

Leave a Reply

Your email address will not be published.

*