അതൊക്കെ അളക്കാൻ ചേട്ടൻ ആരാണ്? നല്ല കുടുംബിനിയോ അത് എന്താണ്? കമന്റിന് മറുപടിയുമായി അനുമോൾ

in post

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുമോൾ. മിനിസ്‌ക്രീൻ അവതാരകയായി കരിയർ തുടങ്ങിയ താരം പിന്നീട് അഭിനയ രംഗത്ത് തിളങ്ങുകയായിരുന്നു. ഇവൻ മേഘരൂപൻ ആയിരുന്നു ആദ്യ ചിത്രം. അകം, വെടിവഴിപാട്, ചായില്യം, ഞാൻ, അമീബ, പ്രേമസൂത്രം, ഉടലാഴം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. വിവാഹത്തേക്കുറിച്ചുള്ള താരത്തിന്റെ പ്രസ്താവനകൾ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു. അനുമോളെ വിമർശിച്ചുകൊണ്ട് ചിലർ രംഗത്തെത്തിയിരുന്നു. അവർക്ക് താരം നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.

പെൺകുട്ടികൾ വിവാഹത്തേക്കുറിച്ച്‌ കേട്ടാണ് വളരുന്നതെന്ന് താരം അഭിമുഖത്തിൽ പറയുന്നത്. ചെറുപ്പത്തിലെ എന്ത് ചോദിച്ചാലും കല്യാണം കഴിച്ചിട്ട് ഭർത്താവ് സമ്മതിക്കുകയാണെങ്കിൽ അത് ചെയ്‌തോളൂ എന്നാണ് പറയാറുള്ളത്. ഭർത്താവായാൽ രണ്ട് തല്ലിയാലും കുഴപ്പമില്ല

എന്നൊക്കെ കേട്ടാണ് നമ്മൾ വളരുന്നത് എന്നാണ് അനുമോൾ പറഞ്ഞത്. അതിനു താഴെയാണ് വിമർശിച്ചുകൊണ്ട് ഒരു വിഭാഗം എത്തിയത്. ഒരു കുടുംബം നല്ല രീതിയിൽ കൊണ്ടുപോകുന്നത് സ്ത്രീയുടെ കഴിവാണ്. അതിനു കഴിയില്ല എന്ന പരാജയ ബോധം ഉള്ളവർ ഇതുപോലെ

പല ഞൊട്ടി ഞായങ്ങളും പറയും- എന്നായിരുന്നു ഒരാളുടെ വിമർശം. അത് മാത്രം അല്ലല്ലോ കഴിവ്. കല്യാണം കഴിച്ചാലും ഇല്ലെങ്കിലും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ പറ്റുന്നു എന്നുള്ളതല്ലേ കാര്യം? കുടുംബം നല്ല രീതിയിൽ കൊണ്ടുപോവുന്നത് സ്ത്രീയുടെ മാത്രം കഴിവല്ല.

സ്ത്രീകളും പുരുഷന്മാരും കുട്ടികളും എല്ലാവരും നല്ല രീതിയിൽ ആയാലെ കുടുംബം നന്നാവൂ. അല്ലാതെ സ്ത്രീയുടെ മാത്രം കഴിവ് അല്ല.- എന്നാണ് അനുമോൾ മറുപടി നൽകിയത്. അതൊക്കൊ നല്ല കുടുംബിനികൾക് പറഞ്ഞതാ നീ അതൊന്നു നോക്കണ്ട.- എന്നായിരുന്നു ഒരാളുടെ കമന്റ്. നല്ല കുടുംബിനിയോ അത് എന്താണ്?

അതൊക്കെ അളക്കാൻ ചേട്ടൻ ആരാണ്? എന്നാണ് കമന്റിന് താഴെ താരം മറുപടി നൽകിയത്. ലാസ്റ്റ് വീട്ടിൽ തന്നെ ഇരിക്കും എന്നാണ് മറ്റൊരാളുടെ കമന്റ്. ഇതിനു താഴെയും താരം മറുപടി നൽകി. അത് നല്ലത് അല്ലേ? സന്തോഷം എവിടെ ആണുള്ളത് അവിടെ നിൽക്കണം എന്നാണ് താരം കുറിച്ചത്.

ALSO READ ദുബായി കാണണമെന്ന് പറഞ്ഞു വന്ന ഭാര്യ ദുബായിലെത്തി ഭർത്താവിന്റെ റൂമിൽ കയറിയ ഉടനെ പൊട്ടികരഞ്ഞു പോയി.!! ആ നേർകാഴ്ച കാണുക..

Leave a Reply

Your email address will not be published.

*