അതെല്ലാം ജോലിയുടെ ഭാഗം മാത്രമാണ്, വയറു കാണിക്കണം, സെക്‌സി ആയി ഡാൻസ് ചെയ്യണം, അതിനെ നമ്മൾ മോശം കണ്ണിലൂടെ കാണുമ്പോഴാണ് അങ്ങനെ തോന്നുന്നത്, ഇനിയ അന്ന് തുറന്നു പറഞ്ഞത് ഇങ്ങനെ

in post

ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിക്കുന്നതിന് കുറിച്ച്‌ നടി ഇനിയ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. തനിക്ക് ഇന്റിമസി രംഗങ്ങളില്‍ അഭിനയിക്കാന്‍ അറിയില്ലായിരുന്നു. ഇന്റിമസി സീനുകളൊന്നും അഭിനയിക്കാന്‍ അറിയില്ല. സംവിധായകന്‍ പറയുന്നതിന് അനുസരിച്ച്‌ ചെയ്യുന്നു എന്ന് മാത്രമേയുള്ളു. ചെയ്ത് കഴിഞ്ഞ് ഇത്രയും

ബോള്‍ഡായി ചെയ്തല്ലോ എന്ന് പറഞ്ഞ് സെറ്റിലെ എല്ലാവരും കയ്യടിച്ചപ്പോഴാണ് എനിക്ക് കോണ്‍ഫിഡന്‍സ് ലഭിച്ചത്. ഗ്ലാമറസാവുക എന്നത് നമ്മുടെ കോണ്‍ഫിഡന്‍സിന് അനുസരിച്ചാണ്. ആരും ഒന്നിനും നിര്‍ബന്ധിക്കാന്‍ പോകുന്നില്ല. അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം. ഇങ്ങനെ ചെയ്‌തേ പറ്റൂ എന്നൊന്നും പറയില്ല. നമുക്ക്

കംഫര്‍ട്ടബിള്‍ ആണെങ്കില്‍ നമ്മള്‍ ചെയ്യുക. അത്രയേ ഉള്ളു. ഗ്ലാമര്‍ വേറെ വള്‍ഗര്‍ വേറെ. ആദ്യമൊക്കെ തമിഴ് സിനിമയില്‍ വയറു കാണിക്കണം, സെക്‌സി ആയി ഡാന്‍സ് ചെയ്യണം എന്നൊക്കെ ആയിരുന്നു. അതെല്ലാം ജോലിയുടെ ഭാഗം മാത്രമാണ്. അതിനെ നമ്മള്‍ മോശം കണ്ണിലൂടെ കാണുമ്പോഴാണ് അങ്ങനെ തോന്നുന്നത്.

അതല്ലാതെ ഒരു കഥയ്ക്ക് വേണ്ടിയോ പാട്ടിന് അനുസരിച്ചോ ഒക്കെ ചെയ്യുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല എന്നാണ് അഭിപ്രായം എന്നാണ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നത്. മോഡലിംഗ് രംഗത്ത് നില്‍ക്കുന്നത് കൊണ്ട് തനിക്ക് ഷോര്‍ട്സ് ഇടാനോ സ്ലീവ്ലെസ് വസ്ത്രം ധരിക്കാനോ മടിയില്ലെന്ന് മുമ്ബ്

ഒരു അഭിമുഖത്തില്‍ ഇനിയ പറഞ്ഞിട്ടുണ്ട്.കഥയ്ക്കും കഥാപാത്രത്തിനും അനുസരിച്ച്‌ ഒരു കംഫര്‍ട്ടബിള്‍ ലെവലിലാണ് ഗ്ലാമര്‍ ചെയ്യുന്നത്. സൗന്ദര്യം ആസ്വദിക്കാനും കാണാനും പ്രദര്‍ശിപ്പിക്കാനും ഉള്ളതാണ് എന്നായിരുന്നു ഇനിയ പറഞ്ഞത്. മലയാളത്തിലാണ് കരിയര്‍ ആരംഭിച്ച ഇനിയ ഇപ്പോള്‍ തെന്നിന്ത്യയിലെ തിരക്കുള്ള നായികയാണ്.

ALSO READ അച്ഛന്റെ പിറന്നാള്‍ ആണ്…കന്നി മാസത്തിലെ അശ്വതി. അച്ഛന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകാനായി എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ വേണം- രചന നാരയണൻകുട്ടി

Leave a Reply

Your email address will not be published.

*