‘അതീവ ഗ്ലാമറസ് ലുക്കിൽ എസ്തർ!!’ പുത്തൻ ഫോട്ടോസ് പങ്കുവെച്ചു താരം.. വൈറൽ ഫോട്ടോസ്

നല്ലവന്‍ എന്ന മലയാള ചിത്രത്തിലൂടെ ബാല താരമായി അഭിനയ രംഗത്തെത്തിയ നടിയാണ് എസ്തർ. നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചുവെങ്കിലും ജീത്തു ജോസഫിന്റെ ദൃശ്യം സിനിമയിലൂടെയാണ് എസ്തർ ശ്രദ്ധ നേടിയത്. ദൃശ്യത്തിൽ മോഹൻലാലിന്റെ

മകളായിട്ടാണ് എസ്തർ അഭിനയിച്ചത്. ‘ദൃശ്യം 2’ വിലെ പ്രകടനത്തിനും താരത്തിന് ഒരുപാട് പ്രശംസ ലഭിച്ചിരുന്നു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു.

വരലക്ഷ്മി ശരത് കുമാർ നായികയായ വി 3 എന്ന തമിഴ് സിനിമയിലാണ് എസ്തർ അവസാനമായി അഭിനയിച്ചത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോൾ ബാലതാരം എന്ന ലേബൽ

വിട്ടു നായികയാവാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. കൂടാതെ ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതരികയായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്.

സോഷ്യൽ മീഡിയയിൽ പലപ്പോഴും എസ്തറിന്റെ ഫോട്ടോഷൂട്ടുകൾ വൈറലാവാറുണ്ട്. മോഡേൺ വസ്ത്രങ്ങൾ ധരിച്ചുള്ള എസ്തറിന്റെ ചിത്രങ്ങൾക്ക് മോശം കമന്റുകൾ വരാറുണ്ട്. പലപ്പോഴും അത്തരം കമന്റുകൾക്ക് താരം മറുപടി കൊടുക്കാറില്ല. എന്നാൽ ഒരു ടെലിവിഷൻ പ്രോഗ്രാമിൽ

എസ്തറിന്റെ വസ്ത്രധാരണത്തെ കുറിച്ച് അവതാരകർ സംസാരിച്ചപ്പോൾ അതിന് എതിരെ താരം പ്രതികരിച്ചിരുന്നു. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്ലീവെലെസ്സ് വൈഡ് നെക്ക് ബ്ലൗസും പാവാടയിൽ

അതീവ ഗ്ലാമറസ് ലുക്കിലാണ് താരം. ഹോട്ട് ലൂക്കിലുള്ള താരത്തിന്റെ ഫോട്ടോ പകർത്തിയിരിക്കുന്നത് @_shutter__bug ആണ്. നിരവധി പേരാണ് താരത്തിന്റെ ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തിയത്. സാനിയയും ഫോട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*