അതില്ലാതെ എനിക്ക് പറ്റില്ല.. മുപ്പത് വർഷമായി അതിന്റെ ധൈര്യത്തിലാണ് ഞാന്‍ പിടിച്ചുനിൽക്കുന്നത്

സമൂഹത്തിന്റെ സദാചാര ആക്രമണങ്ങൾ ഏറെ നേരിടേണ്ടി വന്ന താരമാണ് ഷക്കീല. ഒരുകാലത്ത് മലയാള സിനിമയുടെ ബോക്‌സ്ഓഫീസ് വാണിരുന്ന ഷക്കീല, സൂപ്പർ താരങ്ങളുടെ ചിത്രങ്ങളെ പോലും പലപ്പോഴും പിന്നിലാക്കിയിട്ടുണ്ട്. സ്വന്തം കുടുംബം പോലും തള്ളിപ്പറയപ്പെട്ട താരത്തെ ലോകം മാറിയതോടെ അംഗീകരിക്കാൻ സമൂഹവും തയ്യാറാവുകയായിരുന്നു.

മലയാളം മിനിസ്‌ക്രീനിൽ പോലും ഷക്കീല നിറ സാന്നിധ്യമാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ സുരഭിയും സുഹാസിനിയും എന്ന പരമ്പരയിൽ ഊർമിള എന്ന കഥാപാത്രമായാണ് ഷക്കീല എത്തുന്നത്. ഏറ്റവും ഒടുവിൽ ബിഗ് ബോസ് തെലുങ്കിലാണ് ഷക്കീല എത്തിയത്. തെലുങ്ക് പ്രേക്ഷകർക്ക് തന്നെ കുറിച്ചുള്ള പഴയ ഇമേജ് മാറ്റാനായിട്ടാണ് ഷക്കീല ഷോയിലേക്ക് എത്തിയത്.

എന്നാൽ രണ്ടാമത്തെ ആഴ്‌ച തന്നെ താരം പുറത്താവുകയായിരുന്നു. സിഗരറ്റ് വലി അമിതമായതാണ് ഷക്കീലയുടെ പുറത്താകലിന് കാരണമായി പലരും പറഞ്ഞത്. ഇപ്പോഴിതാ തന്റെ പുറത്താകലിനെ കുറിച്ച് മനസുതുറക്കുകയാണ് ഷക്കീല.

ഇത് രണ്ടാം തവണയാണ് ഷക്കീല ഒരു ബിഗ് ബോസ് ഷോയുടെ ഭാഗമാകുന്നത്. നേരത്തെ ബിഗ് ബോസ് കന്നഡ രണ്ടാം സീസണിൽ ഷക്കീല മത്സരിച്ചിരുന്നു. 27 ദിവസത്തിന് ശേഷമാണ് നടി അതിൽ നിന്നും എവിക്ടായത്. അതുകൊണ്ട് തന്നെ ബിഗ് ബോസ് ഷോയുടെ എല്ലാ റൂളുകളും മനസ്സിലാക്കിയാണ് ഷക്കീല ഷോയിൽ പ്രവേശിച്ചത്.


ബിഗ് ബോസിൽ പുകവലിയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും, അതിന് പ്രത്യേകമായൊരു ഏരിയ ഉണ്ടെന്നും ഷക്കീലയ്ക്ക് അറിയാം. അതുകൊണ്ട് കയറുമ്പോൾ തന്നെ തനിക്ക് എത്ര സിഗരറ്റ് വേണം എന്ന് നടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ തെലുങ്ക് ബിഗ് ബോസിലെ സ്‌മോക്കിങ് ഏരിയയ്ക്ക് മറയുണ്ടായിരുന്നില്ല,

അതുകൊണ്ടാണ് താൻ പുറത്തിരുന്ന് സിഗരറ്റ് വലിച്ചതെന്നും ചിലർ അതിനെ മോശമായി വ്യാഖ്യാനിച്ചെന്നും ഷക്കീല പറയുന്നു. ‘ഇവിടെ എനിക്ക് അമ്മ പരിവേഷമാണ്. അങ്ങനെയുള്ള ഞാൻ സിഗരറ്റ് വലിച്ചത് തെറ്റായി എന്നാണ് പറയുന്നത്. പക്ഷേ നിങ്ങളോർക്കണം,


നിങ്ങളൊക്കെ എന്നെ അമ്മയായി കാണുന്നതിന് മുൻപ് എനിക്കുണ്ടായിരുന്ന ഒരേയൊരു സൗഹൃദം സിഗരറ്റ് മാത്രമാണ്. കഴിഞ്ഞ മുപ്പത് വർഷമായി അതിന്റെ ധൈര്യത്തിലാണ് ഞാൻ നിൽക്കുന്നത്. എണ്ണത്തിൽ കുറവ് വരുത്താൻ പറ്റുമെങ്കിലും അതില്ലാതെ എനിക്ക് പറ്റില്ല’, ‘ഞാൻ സിഗരറ്റ് വലിക്കും എന്നത് എല്ലാവർക്കും അറിയാവുന്നതാണ്, അത് ഞാൻ തന്നെ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്.

പിന്നെ എന്തിനാണ് അതൊരു വിഷയമാക്കുന്നത്. പോയതു മുതൽ ഞാൻ സിഗരറ്റ് വലിക്കുന്നുണ്ട്. പക്ഷെ ആ ക്ലിപ്പിങ്‌സ് കൂടുതൽ കാണിച്ചത് ഞാൻ പുറത്താകുന്ന ആഴ്ചയിലാണ്. അതൊരു ടെക്‌നിക്ക് ആണ്. കൂടുതൽ പ്രതിഫലം വാങ്ങുന്ന എന്നെ പോലുള്ളയുള്ളവരെ അവർ പെട്ടെന്ന് പുറത്താക്കും. ഷോയ്ക്ക് ഹൈപ്പ് കിട്ടാനാണ് ഞങ്ങളെ കൊണ്ടു വരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*