അടുത്ത വർഷം വിവാഹം ഉണ്ടാകും.. കല്യാണം കുറെ പറയുന്നുണ്ട്.. അഞ്ജിത നായർ

in post

സൈബർ ഇടങ്ങളിൽ തരംഗമായി മാറുകയാണ് അഞ്ജിത നായരും ബ്യുട്ടിടിപ്സ് അഞ്ജിത നായർ എന്ന ചാനലും. അഞ്ജിത തന്റെ എല്ലാ വിശേഷങ്ങളും തന്റെ ചാനലിലൂടെ പങ്കുവെക്കാറുണ്ട്. താരത്തിന്റെ ശരീരപ്രകൃതി ഒന്നുകൊണ്ടുമാത്രമാണ് ആരാധകരെ ധാരാളം നേടിയെടുക്കുവാൻ സാധിച്ചത്.

മേക്കപ്പ് വീഡിയോകളും ടിക്ടോക് വീഡിയോകളും ഉൾപ്പെടെ നിരവധി ചിത്രങ്ങൾ കൊണ്ടും വീഡിയോകൾ കൊണ്ടും അഞ്ജിത സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. തെറ്റായ ഉദ്ദേശത്തോടെ തനിക്ക് മെസേജ് അയക്കുന്നവരെക്കുറിച്ചും വിവാഹ അഭ്യർത്ഥന നടത്തുന്നവരെക്കുറിച്ചുമൊക്കെ


ഇപ്പോഴിതാ തുറന്നു പറയുകയാണ് അഞ്ജിത നായർ. കല്യാണം കഴിച്ചോട്ടെ പൊന്നു പോലെ നോക്കാമെന്ന് മെസേജുകൾ വരാറുണ്ട്. അങ്ങനത്തെ ഒരു പണിയ്ക്കും ഞാനില്ല. ഒന്നാമത് വിശ്വസിക്കാനാകില്ല ഇമ്മാതിരി കമന്റ്‌സ്. ഒക്കെ ഫേക്ക് ആയിരിക്കും. പിന്നെ ഇപ്പോൾ കല്യാണത്തെക്കുറിച്ച്

ചിന്തിക്കുന്നതേയില്ല. അടുത്ത വർഷം ഉണ്ടാകും. 25 വയസ് ആകാറായി. ആരെയും കണ്ടെത്തി വച്ചിട്ടില്ല. ഇഷ്ടം പോലെയുള്ളവർ ചോദിക്കുന്നുണ്ട്. അമ്മ പറയുന്നത് പെൺകുട്ടികൾ 22-ാം വയസിൽ കല്യാണം കഴിക്കണം എന്നാണെന്നും അഞ്ജിത പറയുന്നു. മോശം മെസേജുകൾ വരാറുണ്ട്.

മെയിലിലും വരാറുണ്ട്. അത് മൈന്റ് ചെയ്യാറില്ല. മറുപടി കൊടുക്കാറില്ല. മോശം രീതിയിലായിരിക്കും. അപ്പോൾ തന്നെ ബ്ലോക്ക് ചെയ്യും. അഞ്ജിത അത് കാണാൻ തോന്നുന്നു, വീഡിയോ കോൾ വരുമോ എന്നൊക്കെ വരും. അപ്പോൾ തന്നെ ബ്ലോക്കാകും. അവർക്ക് മറുപടി കൊടുക്കാൻ തന്നെ പറ്റില്ല.

കമന്റ്‌സ് ഓഫാക്കിയിടാനുള്ള കാരണവും അതാണ്. എന്താണ് കമന്റ്‌സ് ഓഫാക്കിയിടുന്നതെന്ന് പലരും ചോദിക്കാറുണ്ട്. ഇതാണ് കാരണമെന്നും അഞ്ജിത വ്യക്തമാക്കി. എന്റെ ഫോട്ടോ വച്ച് ഒരുപാട് ഫേക്കുകളുണ്ട്. രാത്രി വീഡിയോ കോളിന് താൽപര്യമുണ്ടെന്ന് പറഞ്ഞ് എന്റെ

ഫോട്ടോയും വേറെ ഏതോ നമ്പറും കൊടുത്തത് കണ്ടിരുന്നു. അതിലൊന്നും ആരും പോയി ക്ലിക്ക് ചെയ്യരുത്. ഇൻസ്റ്റയിൽ നീ തന്നെയാണോ എന്ന് ചോദിച്ച് മെസേജ് അയക്കാറുണ്ട്. ഞാനല്ലെന്ന് പറഞ്ഞ് പറഞ്ഞ് മടുത്തതാണ്. ഒരുപാട് ഫേക്ക് ഐഡികളുണ്ടെന്നും താരം ചൂണ്ടിക്കാണിക്കുന്നു.

ALSO READ നസ്രിയയും എസ്തറും… അന്നും ഇന്നും എജ്ജാതി മാറ്റം.. ഞെട്ടിച്ചു അല്ലേ..??

Leave a Reply

Your email address will not be published.

*