കൃഷിയുടെ വിളവെടുപ്പ് വിഡിയോ പങ്കുവെച്ച് ചലച്ചിത്ര താരം ജയറാം. ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ച വിഡിയോ നിമിഷങ്ങള്‍ക്കൊണ്ട് തന്നെ വൈറലായിരിക്കുകയാണ്. തക്കാളി, മത്തങ്ങ, വഴുതനങ്ങ, വെള്ളരിക്ക തുടങ്ങിയ വിളകളുടെ വിളവെടുപ്പാണ്
വിഡിയോയില്‍ കാണുന്നത്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 2003ൽ പുറത്തിറങ്ങിയ ജയറാമിന്റെ ഹിറ്റ് ചിത്രം മനസിനക്കരെയിലെ മറക്കുടയാൽ മുഖം മറയ്ക്കും മാനല്ലാ എന്ന ഗാനത്തോടെ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോയുടെ താഴെ
ആരാധകര്‍ അല്‍ഭുതത്തോടെ കമന്റുകളും പോസ്റ്റ് ചെയ്യുന്നുണ്ട്. മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകന്മാരിലൊരാളാണ് ജയറാം. 80-90 കാലഘട്ടങ്ങളിൽ ഗൃഹാതുരത്വം ഉണർത്തുന്ന ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു താരം. പിന്നീട് ഫീൽ ഗുഡ്
ചിത്രങ്ങളിലേക്ക് മാറിയ ജയറാം നന്മ നിറഞ്ഞ അച്ഛൻ കഥാപാത്രങ്ങൾ ചെയ്തു. പക്ഷെ അവയൊന്നും പ്രേക്ഷക ശ്രദ്ധ നേടിയില്ല. മണിയത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവനി’ലാണ് ജയറാം അവസാനമായി
അഭിനയിച്ചത്. ചിത്രത്തിൽ വളരെ വേറിട്ട കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റേത്. പാർവതിയും മക്കളായ കാളിദാസനും മാളവികയുമൊക്കെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്.
അച്ഛനെയും അമ്മയെയും പോലെ അഭിനയ മേഖലയിൽ ചുവടുറപ്പിച്ച താരമാണ് കാളിദാസ്. തമിഴ് സിനിമാ ലോകത്താണ് കാളിദാസ് സജീവമാകുന്നത്. ജയറാം മുഖ്യ കഥാപാത്രങ്ങളിലൊന്നായി എത്തുന്ന ‘പൊന്നിയിൻ സെൽവ’ന്റെ രണ്ടാം ഭാഗം ഏപ്രിൽ മാസം റിലീസിനെത്തും.
Leave a Reply