അടുക്കള ജോലി വരെ ചെയ്താണ് പണം കണ്ടെത്തിയത്… ആ സമയത്ത് പല പണികളും ചെയ്തിരുന്നു.. അഭിരാമി

മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് അഭിരാമി. ഞങ്ങൾ സന്തുഷ്ടരാണ് എന്ന ഒരൊറ്റ ചിത്രം മതി മലയാളികൾക്ക് അഭിരാമിയെ മനസിലാകാൻ. ടെലിവിഷൻ അവതാരകയായി ക്യാമറയ്ക്ക് മുന്നിലെത്തിയ അഭിരാമി പത്രം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. എന്നാൽ ഞങ്ങൾ സന്തുഷ്ടരിലൂടെയാണ് അഭിരാമി താരമായി മാറുന്നത്.

പിന്നീടങ്ങോട്ട് നിരവധി സിനിമകളാണ് അഭിരാമിയെ തേടിയെത്തിയത്. മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, കമൽഹാസൻ എന്നിങ്ങനെ മുൻനിര നായകന്മാരുടെയെല്ലാം നായികയായി താരം തിളങ്ങി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷാ ചിത്രങ്ങളിലും സാന്നിധ്യമറിയിക്കാൻ അഭിരാമിക്ക് കഴിഞ്ഞു. ഇടക്കാലത്ത് സിനിമയിൽ നിന്നും വിട്ടുനിന്ന

അഭിരാമി വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. സുരേഷ് ​ഗോപിക്കൊപ്പം ​ഗരുഡൻ എന്ന ചിത്രത്തിലാണ് അഭിരാമി അവസാനമായി അഭിനയിച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അടുത്തിടെ നിരവധി അഭിമുഖങ്ങൾ അഭിരാമി നൽകിയിരുന്നു. ഇപ്പോഴിതാ അതിലൊരു അഭിമുഖത്തിൽ തന്റെ

അമേരിക്കൻ ജീവിതത്തെ കുറിച്ച് അഭിരാമി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പഠനത്തിനായി അമേരിക്കയിൽ പോയ സമയത്തെ കുറിച്ചാണ് അഭിരാമി സംസാരിച്ചത്. അവിടെ ജീവിക്കുന്നതിനായി താൻ ഒരുപാട് ജോലികൾ ചെയ്തിരുന്നു എന്നാണ് അഭിരാമി പറയുന്നത്. “ഇവിടെ സമ്പാദിച്ച് യു എസിൽ കൊണ്ട് പഠിക്കാൻ കൊടുക്കുന്നത് നല്ല കൺവെർഷൻ റേറ്റാണ്.

അതുകൊണ്ട് ഇവിടുത്തെ ഒന്നും നമുക്ക് ശരിയാവില്ല. ഞാൻ മിഡിൽ ക്ലാസിൽ വളർന്നൊരു കുട്ടിയാണ്. അതുകൊണ്ട് പഠിക്കുമ്പോൾ തന്നെ അധ്വാനിക്കാൻ തുടങ്ങിയിരുന്നു. അവിടെ കഫേകൾ പോയി പാടി അങ്ങനെ കുറച്ച് പൈസ ടിപ്സ് ആയി ലഭിച്ചിരുന്നു. അതല്ലാതെ ജോലികൾ ചെയ്തു.

അവിടെ ഞാൻ ലൈബ്രറിയിൽ ജോലി ചെയ്തിട്ടുണ്ട്. കിച്ചണിൽ പാത്രം കഴുകി വയ്ക്കുന്ന ജോലി ചെയ്തിട്ടുണ്ട്. അഡ്മിഷൻ ഓഫീസിൽ ജോലി ചെയ്തിട്ടുണ്ട്. അന്ന് എനിക്ക് പ്രമോഷൻ കിട്ടി ഇന്റർവ്യു ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. എവിടെയൊക്കെ കാശ് വരുന്ന രീതിയിൽ ചെയ്യാൻ പറ്റോ അതെല്ലാം ചെയ്യും.

നാല് വർഷം കൊണ്ട് തീർക്കേണ്ട കോഴ്സ് മൂന്നര വർഷം കൊണ്ട് ഞാൻ അവിടെ ചെയ്ത് തീർത്തിരുന്നു. ഇതിലൂടെ ആയിരക്കണക്കിന് ഡോളറാണ് ഞാൻ സേവ് ചെയ്തത്. ഇന്ത്യൻ രൂപയിലേക്ക് നോക്കുമ്പോൾ അതൊരുപാട് വലിയ തുകയാണ്”, എന്നാണ് അഭിരാമി പറഞ്ഞത്. പൊതുവിൽ താൻ പിശുക്കി ആണെന്നാണ് എല്ലാവരും പറയാറുള്ളതെന്നും അഭിരാമി പറഞ്ഞു.

അത് തന്റെ നല്ലൊരു ക്വാളിറ്റി ആണെന്നും താരം കൂട്ടിച്ചേർക്കുന്നു. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അഭിരാമിയുടെ ഈ തുറന്നു പറച്ചിൽ. ആവശ്യമില്ലാത്ത ഒന്നിനും പണം ചെലവഴിക്കില്ലെന്നും അഥവ കൂടുതൽ തുക ചെലവാക്കുന്നുണ്ടെങ്കിൽ അത് ആഹാരത്തിന് വേണ്ടി മാത്രമാണെന്നും അഭിരാമി അഭിമുഖത്തിൽ പറഞ്ഞു.

അതേ സമയം ഗംഭീര പ്രോജക്ടുകളാണ് അഭിരാമിയുടേതായി അണിയറയിൽ ഉള്ളത്. മണിരത്‌നം-കമൽ ഹാസൻ ചിത്രമായ തഗ് ലൈഫിൽ ആണ് അഭിരാമി നിലവിൽ അഭിനയിക്കുന്നത്. ദുൽഖർ സൽമാനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഒന്നടങ്കം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

Be the first to comment

Leave a Reply

Your email address will not be published.


*