അച്ഛന്റെ രാഷ്ട്രീയത്തിന്റെ പേരിൽ കുടുംബത്തെ വലിച്ചിഴക്കുന്നത് മൂന്നാംകിട പ്രവൃത്തിയാണ്; പ്രാപ്തി എലിസബത്തിനെതിരെ അഹാന.. തരംതാഴ്ന്ന പ്രവര്‍ത്ത വിമർശിച്ച താരത്തിന് സപ്പോർട്ടുമായി ആരാധകർ..

in post

മലയാളികള്‍ക്ക് സുപരിചിതയാണ് അഹാന കൃഷ്ണ. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് താരം. ഇപ്പോഴിതാ തനിക്കും കുടുംബത്തിനുമെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയ താരവും നടിയുമായ പ്രാപ്തി എലിസബത്തിനെതിരെയാണ് അഹാന രൂക്ഷപ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.അഹാനയുടെ പിതാവും നടനുമായ കൃഷ്ണ കുമാറിന്റെ

ഇസ്രയേല്‍ അനുകൂല നിലപാടിനെ വിമര്‍ശിച്ച് പ്രാപ്തി പങ്കുവച്ച സ്‌റ്റോറിയ്‌ക്കെതിരെയാണ് അഹാന രംഗത്തെത്തിയത്. നടന്റെ നിലപാടിനെ മക്കളും അനുകൂലിക്കുന്നുവെന്ന പ്രാപ്തിയുടെ ആരോപണത്തിനായിരുന്നു അഹാനയുടെ മറുപടി. മറ്റൊരു വ്യക്തിയുമായി വ്യത്യസ്തമായ രാഷ്ട്രീയ ചിന്താഗതിയുണ്ടാകുന്നത്
തികച്ചും സ്വാഭാവികമാണ്. പക്ഷെ അതിന്റെ പേരില്‍ അയാളുടെ കുടുംബത്തെ വലിച്ചിട്ട് നിങ്ങളുടെ അഭിപ്രായ

ഭിന്നത പ്രദര്‍ശിപ്പിക്കുന്നത് തീര്‍ത്തും, കുറഞ്ഞപക്ഷം അറപ്പുളവാക്കുന്നതും മൂന്നാം കിടയുമാണ്. ”അടിസ്ഥാനരഹിതമായൊരു സ്‌റ്റോറി പങ്കിടാന്‍ വേണ്ടി മാത്രം ഞങ്ങളുടെ ഒരു കുടുംബചിത്രം കണ്ടെത്താന്‍ നിങ്ങള്‍ നടത്തിയ അധ്വാനത്തെക്കുറിച്ചാലോചിക്കുമ്പോള്‍, ഒരു ഘട്ടത്തില്‍ നിങ്ങളുടെ കണ്ടന്റുകള്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നുവല്ലോ എന്ന ചോദ്യമാണ് മനസ്സില്‍ വരുന്നത്. ഇനി ഞാന്‍ എന്റെ കാഴ്ചപ്പാട് പറയാം.

ഈ പറഞ്ഞ വിഷയത്തില്‍ എന്റെ നിലപാട് എന്താണെന്ന് ഞാന്‍ വിശദമാക്കുന്നത് നിങ്ങള്‍ എവിടെയെങ്കിലും കണ്ടിരുന്നോ? ഇല്ല. അതിനാല്‍ ഞാന്‍ നിങ്ങളോട് ഒന്ന് ചോദിക്കട്ടെ പ്രാപ്തി. എന്തടിസ്ഥാനത്തിലാണ് നിങ്ങള്‍ ഇതുപോലൊരു സ്‌റ്റോറി പങ്കുവച്ചത്? വസ്തുത എന്തെന്നറിയാന്‍ വെറും രണ്ട് മിനിറ്റ് നിങ്ങള്‍ എന്തുകൊണ്ട് മാറ്റിവച്ചില്ല? എന്താണ് നിങ്ങളുടെ ലക്ഷ്യം? ലോകം നന്നാക്കലോ? അതോ ആരെയെങ്കിലും

അപകീര്‍ത്തിപ്പെടുത്തലോ അതോ ശ്രദ്ധപിടിച്ചു പറ്റാനുള്ള ശ്രമമോ? ഒരിക്കല്‍ നിങ്ങളുടെ അഭ്യുദയകാംക്ഷിയായിരുന്നു. അത് നിങ്ങള്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യത്തിന് വേണ്ടി നിങ്ങള്‍ ശ്രദ്ധ നേടാന്‍ നടത്തിയ ഈ പ്രവൃത്തി ഹൃദയഭേദകമാണ്. ഫെമിനിസം, തുല്യത, മനുഷ്യത്വം എന്നിവയെപ്പറ്റി ഒരുപാട് പറയുന്ന നിങ്ങള്‍ ഇങ്ങനെ ചെയ്തത് നിങ്ങളിലെ

കാപട്യം ഒന്നുകൊണ്ടു മാത്രമാണ്. എന്റെ അച്ഛന്റെ രാഷ്ട്രീയത്തോട് വിജോജിപ്പുണ്ടെന്ന കാരണത്താല്‍ ദിനവും എന്റേയും എന്റെ അമ്മയുടേയും സഹോദരിമാരുടേയും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ വെറുപ്പ് തുപ്പുന്ന ഒരുപാട് പേരെ ഞാന്‍ കാണാറുണ്ട്. ഞങ്ങളെല്ലാവരും വ്യത്യസ്തരാണെന്നും വ്യത്യസ്തമായ അഭിപ്രായമുള്ളവരാണെന്നും മനസിലാക്കാനുള്ള സാമാന്യബോധമില്ലാത്തവരാണ് അവര്‍.

കുറഞ്ഞ പക്ഷം അവര്‍ക്ക് മുഖമില്ലെന്ന് വയ്ക്കാം. പക്ഷേ നിങ്ങളുടെ കാര്യമോ. നിങ്ങളെ പോലെ സാമൂഹ്യ പ്രതിബദ്ധതയുള്ളൊരാളെ ഞാന്‍ കണ്ടില്ലെന്ന് നടിച്ചാല്‍ അത് തെറ്റാകും. ഞാന്‍ വീണ്ടും പറയുന്നു. നാണക്കേട്. നിങ്ങള്‍ എന്നും പരിഹസിക്കുന്ന ആളുകളെ പോലെ നിങ്ങളും പ്രവര്‍ത്തിക്കുന്നതിനാല്‍ ലജ്ജിക്കൂ” അഹാന കുറിച്ചു. തൊട്ടുപിന്നാലെ അഹാനയ്ക്ക് മറുപടിയുമായി പ്രാപ്തിയും രംഗത്തെത്തിയിട്ടുണ്ട്.

സഹോദരിമാരോട് വംശഹത്യയ്‌ക്കൊപ്പം നില്‍ക്കുന്നത് വേറിട്ട രാഷ്ട്രീയ ചിന്തയല്ലെന്ന് പറഞ്ഞു കൊടുക്കുക എന്നായിരുന്നു പ്രാപ്തിയുടെ പ്രതികരണം. ജാന്‍എമന്‍ എന്ന സിനിമയില്‍ അമ്മു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധനേടിയ നടിയാണ് പ്രാപ്തി എലിസബത്ത്. സമകാലിക പ്രസക്തമായ വിഷയങ്ങളില്‍ സര്‍ക്കാസമായി പ്രതികരിക്കുന്ന പ്രാപ്തിയുടെ വീഡിയോകള്‍ ശ്രദ്ധനേടാറുണ്ട്.

ALSO READ സിനിമ എന്നതിനുള്ളില്‍ നിന്ന് ടിവിയിലേക്ക് വരുന്നത് അത്ര എളുപ്പമെടുക്കാവുന്ന തീരുമാനമായിരുന്നില്ല ഞാന്‍ മെലോഡ്രാമാറ്റിക് ആയി മാറുമോ എന്ന ആശങ്കയും ഉണ്ടായി; പ്രിയതാരം മിത്രകൂര്യൻ അന്ന് പറഞ്ഞത് ഇങ്ങനെ..

Leave a Reply

Your email address will not be published.

*