അച്ഛന്റെ പിറന്നാള്‍ ആണ്…കന്നി മാസത്തിലെ അശ്വതി. അച്ഛന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകാനായി എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ വേണം- രചന നാരയണൻകുട്ടി

in post

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രചന നാരയണൻകുട്ടി. മഴവിൽ മനോരമയിലെ മറിമായം എന്ന ആക്ഷേപഹാസ്യ പരമ്പരയിലൂടെ പ്രമുഖയായ നടി മലയാള സജീവമാണ്. നർത്തികയുമായ രചന സ്റ്റേജ് പരിപാടികളും ഇപ്പോൾ ഏറെ സജീവമാണ്.

ജയറാമിനൊപ്പമുളള ‘ ലക്കിസ്റ്റാര്‍’ ആണ് താരത്തിന്റെ ആദ്യ സിനിമ.തുടര്‍ന്ന് നിരധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ രചന അവതരിപ്പിച്ചു. അതിന് ശേഷം ഈ തലമുറയിലെ മികച്ച സംവിധായകരിൽ ഒരാളായി അറിയപ്പെടുന്ന

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന സിനിമയിൽ രചന ഒരു നല്ല വേഷത്തിൽ അഭിനയിച്ചു. അതോടുകൂടി നല്ല അവസരങ്ങളും രചനയ്ക്ക് ലഭിച്ചു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം രചന പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ അച്ഛന് എഴുപത്തിനാലാം പിറന്നാള്‍ ആശംസിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് താരം. ‘ഇന്ന് അച്ഛന്റെ പിറന്നാള്‍ ആണ്… കന്നി മാസത്തിലെ അശ്വതി.അച്ഛന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകാനായി

എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ വേണം’, അച്ഛന്‍ നാരായണന്‍ കുട്ടി പണിക്കത്തിനൊപ്പമുളള ചിത്രം പങ്കിട്ട് താരം കുറിച്ചു. നിരവധി പേര്‍ രചന പങ്കുവെച്ച് പോസ്റ്റിന് താഴെ അച്ഛന് പിറന്നാള്‍ ആശംസിച്ചിട്ടുണ്ട്.

ALSO READ തന്റെ പുരുഷനെ അകർഷിക്കാൻ സ്ത്രീകൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഇതാണ്.. വായിക്കുക

Leave a Reply

Your email address will not be published.

*