അച്ഛന്റെ ടിറ്റോ – താരപുത്രന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ സൂപ്പർ വൈറൽ ! ആൾ ആരാണെന്ന് പിടികിട്ടിയോ ?

ഇന്നത്തെ കാലത്ത് സിനിമയിൽ യാതൊരു സിനിമ കുടുംബ പാരമ്പര്യവും ഇല്ലാതെ കടന്നു വന്ന യുവ നടൻമാരിൽ മുൻ നിരയിൽ നിൽക്കുന്ന നടനാണ് നിവിൻ പോളി. യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ തന്റേതായ പ്രയത്നം കൊണ്ട് നായക നടന്മാരിൽ ഒരുവനായി തിളങ്ങിയ താരമാണ് നിവിൻ പോളി. തന്റെ താര പദവിയിൽ യാതൊരു കോട്ടവും തട്ടാതെ ഇന്നും മുന്നോട്ടു കൊണ്ടു പോയിക്കൊണ്ടിരിക്കുകയാണ് നടൻ.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 2010 പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് എന്ന മലയാള ചിത്രത്തിലൂടെയാണ് നിവിൻ പോളി തന്റെ സിനിമ ലോകത്തേക്ക് ചുവട് എടുത്ത് വച്ചത്. പിന്നീട് ജന ഹൃദയങ്ങളെ ആവേശത്തിലാക്കുന്നതും ആനന്ദത്തിൽ ആക്കുന്നതുമായ നിരവധി നായക കഥാപാത്രങ്ങൾ നിവിൻ പോളി മലയാളി പ്രേക്ഷകർക്ക് മുന്നിൽ കാഴ്ച വച്ചു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലെ നായക കഥാപാത്രം നിവിനെ ഏറെ ശ്രദ്ധിക്കപ്പെടുത്തുകയും പ്രശംസ പിടിച്ചുപറ്റാൻ സഹായിക്കുകയും ചെയ്തു.


തുടർന്ന് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ യുവത്വത്തിന്റെ ഒരു ഐക്കൺ ആയി നിവിൻ പോളി മാറുകയായിരുന്നു. പിന്നീട് ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ പോലീസ് നായകർ കഥാപാത്രം നിവിൻ പോളിയെ അക്ഷരാർത്ഥത്തിൽ ഒരു ഹീറോ ആക്കി മാറ്റി. ഇപ്പോഴിതാ തന്റെ മകന് പിറന്നാൾ ആശംസകൾ പങ്കുവെച്ചു കൊണ്ടുള്ള നിവിൻ പോളിയുടെ സോഷ്യൽ മീഡിയ പോസ്റ്റാണ് വൈറൽ ആയിരിക്കുന്നത്.
തന്റെ മകൻ ദാവീദ് പോളിക്ക് ജന്മ ദിനാശംസകൾ നേർന്നുകൊണ്ട് മകന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ നിവിൻ പോളി പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ദാവീദിന്റെ ചിത്രങ്ങൾ കണ്ട ജനങ്ങളെല്ലാം ഇത് നിവിൻ പോളിയുടെ കുട്ടിക്കാല ചിത്രമാണ് എന്ന് തെറ്റിദ്ധരിച്ചതോടെ ആണ് താര പുത്രന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. നിരവധി ആരാധകരാണ് ലൈക്കുകളും കമന്റുകളുമായി ചിത്രത്തിന് താഴെ എത്തിയത്.


കുട്ടി നിവിന് ജന്മദിന ആശംസകൾ നേരുന്നതിനോടൊപ്പം പലരും ഇത് നിവിൻ പോളിയുടെ കുട്ടിക്കാല ചിത്രമാണ് എന്ന തരത്തിലുള്ള കമന്റുകളും പറയുന്നുണ്ടായിരുന്നു. ദാവീദ് പോളിക്ക് ജന്മ ദിനാശംസകൾ നേർന്നുകൊണ്ട് സഞ്ചു ശിവറാം, കുഞ്ചാക്കോ ബോബൻ, സിജു വിൽസൺ, ലാൽ ജോസ്, രമേശ് പിഷാരടി, ആർ ജെ മിഥുൻ തുടങ്ങിയ മലയാളത്തിലെ നിരവധി താരങ്ങൾ എത്തിയിരുന്നു. നിവിൻ പോളിയുടേതായി തുറമുഖം എന്ന രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് ഇനി റിലീസിനായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*