അച്ഛന്റെ കത്ത് വായിച്ച് കരഞ്ഞ് നവ്യ നായർ, .. നീ എന്റെ ഓമന പൊന്നുമോളാണ്, ചക്കരമുത്താണ്, ആശ്വാസവാക്കുകളുമായി സോഷ്യൽ മീഡിയ

in post

മലയാള സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും അഭിനയ മികവിലൂടെയുമെല്ലാം മലയാളികളുടെ മനസിൽ ഇടംപിടിച്ച നവ്യ മികച്ച നർത്തകിയുമാണ്. ‘നന്ദനം’ എന്ന സിനിമയിലെ

ബാലാമണി എന്ന കഥാപാത്രമാണ് നവ്യയുടെ കരിയറിൽ വഴിത്തിരിവായത്. ഇപ്പോഴിതാ പിറന്നാൾ ദിവസം അച്ഛൻ എഴുതിയ കത്ത് വായിക്കുന്ന നവ്യയുടെ വീഡിയോ വൈറലാവുകയാണ്. അടുത്ത ബന്ധുക്കൾക്കും ഏറെ പ്രിയപ്പെട്ടവർക്കും ഒപ്പം നടത്തിയ

ജന്മദിനാഘോഷ പരിപാടിയിലാണ് പിതാവ് രാജു നായർ തനിക്കെഴുതിയ കത്ത് വായിച്ച് നവ്യ വികാരനിർഭരയായത്. ‘മക്കൾ ഏതൊരു മാതാപിതാക്കളുടേയും സ്വപ്‌നമാണ്. വർഷങ്ങളെത്ര കടന്നു പോയാലും നീ എന്റെ ഓമന പൊന്നുമോളാണ്,

എന്റെ ചക്കരമുത്താണ്’ ഇങ്ങനെയായിരുന്നു നവ്യയുടെ അച്ഛൻ പിറന്നാൾ കത്തിൽ എഴുതിയത്. കത്ത് വായിക്കുന്നതിനിടെ വാക്കുകൾ ഇടറിയെങ്കിൽ നവ്യ വായന തുടർന്നു. ഒടുവിൽ കത്ത് വായിച്ചു തീർത്ത താരം കരഞ്ഞുകൊണ്ട് അച്ഛനെ കെട്ടിപ്പിടിക്കുകയായിരുന്നു.

നവ്യയുടെ 38-ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. Read Also ഒരു ലൈഫേ ഉള്ളൂ. മനസിലുള്ള ആഗ്രഹങ്ങള്‍ നടപ്പിലാക്കാന്‍ എല്ലാവര്‍ക്കും പറ്റും, ഇനി എവിടെ 3333 നമ്പര്‍ കണ്ടാലും താന്‍ ഉണ്ടോ എന്ന് നോക്കണം, പുതിയ കാറിന്റെ വിശേഷങ്ങളുമായി ബാല

എന്റെ സ്വന്തമെന്ന് പറയാൻ കഴിയുന്ന നിങ്ങളെല്ലാവരും ചുറ്റുമുള്ളതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. എനിക്ക് സംഭവിക്കുന്ന നല്ലതിലും ചീത്തയിലും ഒരുപോലെ കൂടെനിൽക്കുന്ന നിങ്ങളാണെന്റെ ശക്തിയെന്നും നവ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.


ALSO READ ക്യാമറ ഓഫ് ചെയ്ത ശേഷം കോൾ അറ്റൻഡ് ചെയ്തത്... അശ്ലീല ദൃശ്യം അയച്ചയാളുടെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിത ബാബു... കാണുക,,

Leave a Reply

Your email address will not be published.

*