മലയാള സിനിമയിലെ മിന്നും താരമാണ് ഷൈന്‍ ടോം ചാക്കോ. തന്റെ ശക്തമായ പ്രകടനങ്ങളിലൂടെ ഷൈന്‍ പലവട്ടം പ്രേക്ഷകരുടെ കയ്യടി നേടിയെടുത്തിട്ടുണ്ട്. നെഗറ്റീവ് വേഷങ്ങളും കോമഡിയുമെല്ലാം ഷൈന്‍ ഒരുപോലെ മികവോടെ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ്‌സ്‌ക്രീനിലും വ്യത്യസ്തനും ജനപ്രീയനുമാണ് ഷൈന്‍ ടോം ചാക്കോ. ഷൈന്‍ നല്‍കുന്ന ഇന്റര്‍വ്യുകള്‍ക്ക് ധാരാളം പ്രേക്ഷകരുണ്ട്.
മറയില്ലാതെ സംസാരിക്കുന്നു എന്നതാണ് ഷൈന്‍ ടോം ചാക്കോയെ ജനപ്രീയനാക്കുന്നത്. അതേസമയം തന്നെ കഴിഞ്ഞ കുറച്ചു നാളുകളായി ഷൈന്‍ ടോം ചാക്കോയുടെ വ്യക്തിജീവിതവും ചര്‍ച്ചകളില്‍ നിറയാറുണ്ട്. ഷൈന്റെ പ്രണയമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഈയ്യടുത്താണ് ഷൈന്‍ തന്റെ കാമുകിയെ ലോകത്തിന് പരിചയപ്പെടുത്തിയത്.
ഇരുവരും മാച്ചിംഗ് ആയ മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഒരുമിച്ചെത്തിയത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഡാന്‍സ് പാര്‍ട്ടി എന്ന സിനിമയുടെ പ്രൊമോഷനായി എത്തിയപ്പോഴായിരുന്നു ഷൈന്‍ കാമുകിയേയും കൂടെ കൂട്ടിയത്. തന്റെ കാമുകിയെ മമ്മൂട്ടിയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന ഷൈന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പിന്നാലെ സോഷ്യല്‍ മീഡിയയിലും ഷൈന്‍ കാമുകിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. തനു എന്നാണ് ഷൈന്റെ കാമുകിയുടെ പേര്. തനുവും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഷൈനിനൊപ്പമുള്ള ചിത്രങ്ങള്‍ തനുവും പങ്കുവെക്കാറുണ്ട്. ഷൈന്റെ കാമുകിയെക്കുറിച്ച് അറിയാനായി ആ പ്രൊഫൈലിലേക്ക് ആരാധകരും ഓടിയെത്തിയിരുന്നു.
ഇപ്പോഴിതാ തനു പങ്കുവച്ച പുതിയ ചിത്രങ്ങളും വൈറലാവുകയാണ്. ‘ താൻ തരുന്ന സ്നേഹത്തിന് ഒരു പ്രത്യേക അർത്ഥം നൽകുന്നു’ എന്ന അടിക്കുറിപ്പോടെയാണ് തനു പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. മൂന്ന് ചിത്രങ്ങളാണ് തനു പങ്കുവച്ചിരിക്കുന്നത്. റൊമാന്റിക് ചിത്രങ്ങള്‍ വൈറലായി മാറുകയാണ്. ഇതോടെ നിരവധി ആരാധകരും കമന്റുകളുമായി എത്തി.
ആരാധകരുടെ രസകരമായ കമന്റുകള്‍ക്ക് തനു തന്നെ മറുപടിയും നല്‍കുന്നുണ്ട്. അണ്ണന്‍ പെണ്ണ് കെട്ടില്ല എന്നാണ് ഞാന്‍ വിചാരിച്ചത്. സിംഗിള്‍സിനൊക്കെ ഒരു മോട്ടിവേഷന്‍ ആയിരുന്നു. എന്റെ മോട്ടിവേഷന്‍ പോയി’ എന്നായിരുന്നു ഒരു കമന്റ്. ഇതിന് തനു നല്‍കിയ മറുപടി ‘എപ്പോഴും സിംഗിള്‍ ആവാന്‍ പറ്റുമോ’ എന്ന മറുചോദ്യമായിരുന്നു.
‘പെണ്ണില്ല പെണ്ണില്ല എന്ന് പറഞ്ഞു നടന്നവന് വരെ പെണ്ണായി’ എന്ന കമന്റിന് ‘അതെന്താ മൊയ്തീനെ അങ്ങനെ ഒരു പറച്ചില്‍’ എന്ന മറുപടിയാണ് തനു നല്‍കിയത്. രസകരമായ മറുപടികളാണ് കമന്റുകള്‍ക്ക് തനു നല്‍കുന്നത്. നേരത്തെ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഷൈന്‍ ആ ബന്ധം മുന്‍പോട്ട് കൊണ്ട് പോകാന്‍ സാധിക്കാത്തതിനാല്‍ വേര്‍പിരിഞ്ഞതായിരുന്നു.
ഇതേ കുറിച്ച് ഷൈന്‍ തന്നെ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുമുണ്ട്. തന്റെ ആദ്യ വിവാഹം അറേഞ്ച്ഡ് ആയിരുന്നുവെന്നാണ് ഷൈന്‍ റഞ്ഞത്. ഒത്തിരി കാരണങ്ങള്‍ കൊണ്ടാണ് ആ വിവാഹബന്ധം വര്‍ക്ക് ആകാതെ വന്നത്. എന്റെ ഭാര്യ ആയിരുന്നയാളെ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചു. താന്‍ കാരണം അവര്‍ക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായി എന്നും ഷൈന്‍ തുറന്ന് പറഞ്ഞിരുന്നു.
അതേസമയം ഭാര്യയും കുഞ്ഞും സുഖമായി ഇരിക്കുകയാണെന്നും കുഞ്ഞിന്റെ കാര്യം ഞാന്‍ എവിടെയും പറയാറില്ലെന്നും താരം സൂചിപ്പിച്ചു. അങ്ങനെ അവരെ കുറിച്ച് പറയേണ്ട ആവശ്യം ഒന്നുമില്ലല്ലോ. മകന്റെ പേര് സിയല്‍ എന്നാണെന്നും അവനിപ്പോള്‍ എട്ടുവയസായെന്നും പറഞ്ഞ താരം അവര്‍ ഈ ഭൂഖണ്ഡത്തിലെ ഇല്ലെന്ന് കൂടി പറഞ്ഞിരുന്നു.
Leave a Reply